കോവിഡ് -19 രോഗ വ്യാപനം മൂലം പാകിസ്ഥാനിൽ കുടുങ്ങിയ കശ്മീരിൽ നിന്നുള്ള 402 വിദ്യാർത്ഥികളടക്കം 748 ഓളം ഇന്ത്യക്കാർ ജൂൺ 25 മുതൽ മൂന്ന് ദിവസത്തിനുള്ളിൽ അമൃത്സറിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള അട്ടാരി വാഗ അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങും.
മൂന്ന് ബാച്ചുകൾ ആയി ആണ് ഇവർ തരിച്ചെത്തുക, ആദ്യ രണ്ട് ബാച്ചുകളിൽ 250 പേരും മൂന്നാമത്തേതിൽ ബാക്കിയുള്ളവരും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മൂന്ന് ദിവസത്തിനുള്ളിൽ മടങ്ങിവരുമെന്ന് അമൃത്സർ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു.
മടങ്ങി വരുന്നവരെ പരിശോധിക്കാൻ 6 ഡോക്ടർമാർ അടങ്ങുന്ന ഒരു സംഘം അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ (ഐസിപി) ഉണ്ടാകും. ആളുകൾ മടങ്ങിയെത്തുമ്പോൾ ആരോഗ്യവകുപ്പിന്റെ എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കസ്റ്റംസ്, ഇമിഗ്രേഷൻ, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്), ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എൽപിഐഐ) എന്നീ ഉദ്യോഗസ്ഥർ നിരവധി മീറ്റിംഗുകൾ നടത്തിയതായി ആണ് റിപ്പോർട്ട്.
പാകിസ്ഥാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന 402 വിദ്യാർത്ഥികളാണ് കശ്മീരിൽ നിന്നുള്ളത്. മറ്റുള്ളവർ വിവിധ മതസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടകരോ, ബന്ധുക്കളെ സന്ദർശിക്കുന്നവരോ ആണ്. ഇതിൽ ഗുജറാത്തിൽ നിന്നുള്ള 70 പേർ, മഹാരാഷ്ട്രയിൽ നിന്ന് 61, ഉത്തർപ്രദേശിൽ നിന്ന് 46, രാജസ്ഥാനിൽ നിന്ന് 38, പഞ്ചാബിൽ നിന്ന് 26, ദില്ലിയിൽ നിന്ന് 26, മധ്യപ്രദേശിൽ നിന്ന് 15, ഹരിയാനയിൽ നിന്ന് 11, തെലങ്കാനയിൽ നിന്ന് 11, കർണാടക, ചണ്ഡിഗഡിൽ നിന്ന് ആറ് വീതം, ഛത്തീസ്ഗഡിൽ നിന്ന് അഞ്ച്, തമിഴ്‌നാട്ടിൽ നിന്ന് നാല്, പശ്ചിമ ബംഗാളിൽ നിന്ന് മൂന്ന്, ഹിമാചൽ പ്രദേശിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും രണ്ട് വീതം, ബീഹാറിൽ നിന്ന് ഒരാൾ വീതവും ഉലപ്പെടുന്നു.
കശ്മീർ വിദ്യാർത്ഥികളെ ജമ്മു കശ്മീർ സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുപോകുമെന്ന് അമൃത്സറിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എ.ഡി.സി ജനറൽ) ഹിമാൻഷു അഗർവാൾ പറഞ്ഞു. മറ്റുള്ളവരെ അടുത്ത 14 ദിവസത്തേക്ക് അമൃത്സറിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റും.
നേരത്തെ, മെയ് 27 ന്, 179 പാകിസ്ഥാനികളെ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോവാൻ ഇന്ത്യൻ സർക്കാർ സൗകര്യമൊരുക്കിയിരുന്നു. കോവിഡ് -19 ലോക്ക്ഡൗൺ കാരണം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. നിയന്ത്രണങ്ങൾ ഭാഗികമായി മാറിയതിന് ശേഷം 400 പാകിസ്ഥാനികൾ കൂടി വീണ്ടും വാഗാ അതിർത്തി വഴി നാട്ടിലേക്ക് മടങ്ങി.
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാർച്ച് 14 ന് അട്ടാരി-വാഗ അതിർത്തിയിലൂടെ യാത്രക്കാരുടെ അതിർത്തി കടന്നുള്ള യാത്ര ഇന്ത്യ നിർത്തിവച്ചിരുന്നു. മാർച്ച് 19 നാണ് പാകിസ്ഥാൻ അതിർത്തി അടച്ചത്.
Read Also: യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് കൂടുതൽ ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഒരുങ്ങുന്നു
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post