കുവൈറ്റ്: പ്രവാസി ക്വാട്ട ബില്ലിന്റെ കരട് ഭരണഘടനാപരമാണെന്ന് കുവൈറ്റ് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമ്മാണ സമിതി തീരുമാനിച്ചതായി കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കുന്നതിനായി ബിൽ ബന്ധപ്പെട്ട കമ്മിറ്റിക്ക് ഉടൻ തന്നെ കൈമാറും.
ബിൽ അനുസരിച്ച്, കുവൈറ്റിലെ ഇന്ത്യക്കാരുടെ ജനസംഖ്യ 15 ശതമാനത്തിൽ കൂടരുത്. ഇതിന്റെ ഫലമായി 800,000 ഇന്ത്യക്കാർ കുവൈത്ത് വിട്ടുപോകേണ്ടി വരുമെന്നാണ് കരുതുന്നത്, കാരണം ഇന്ത്യൻ സമൂഹം കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്, മൊത്തം 1.45 ദശലക്ഷം ഇന്ത്യക്കാർ ആണ് ഇവിടെ ഉള്ളത്.
പകർച്ചവ്യാധിയുടെ തുടക്കം മുതൽ, കുവൈത്തിലെ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന് നിയമനിർമ്മാതാക്കളും സർക്കാർ ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം കുവൈത്തിന്റെ പ്രധാനമന്ത്രി ശൈഖ് സബ അൽ ഖാലിദ് അൽ സബ പ്രവാസികളുടെ എണ്ണം 70 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കാൻ നിർദ്ദേശിച്ചിരുന്നു.
നിലവിലെ കുവൈത്തിലെ ജനസംഖ്യ 4.3 ദശലക്ഷമാണ്,ഇതിൽ 3 ദശലക്ഷം വിദേശികളും ബാക്കി 1.3 ദശലക്ഷം കുവൈറ്റികളുമാണ്.
Read Also: മാസ്ക് ധരിക്കുമ്പോൾ നിങ്ങളുടെ ശ്വാസം തട്ടി കണ്ണട മങ്ങുന്നുണ്ടോ ? ഇതാ ചില പ്രതിവിധികൾ
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post