ഇന്ത്യ ചൈന അതിർത്തിയിൽ പ്രത്യേകിച്ച് ലൈൻ ഓഫ് ആക്ടീവ കൺട്രോൾ മേഖലകളിൽ പലപ്പോഴും സംഘർഷം ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ചില മാധ്യമങ്ങളിൽ വരാറുണ്ട് ചിലത് മാധ്യമ ശ്രദ്ധയിൽ പെടാതെ പോകാറുമുണ്ട്. പലപ്പോഴും ചൈനീസ് സൈന്യം ഇത്തരത്തിൽ ഇന്ത്യയുടെ പ്രദേശങ്ങളിലേക്ക് കയറുകയും തുടർന്ന് ഇന്ത്യ ശക്തമായി പ്രതികരിക്കുമ്പോൾ ഇത് നിങ്ങളുടെ സ്ഥലം ആണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു അറിയാതെ കയറിയതാണ് എന്ന് ഒഴിവുകൾ പറഞ്ഞുകൊണ്ട് പിൻവാങ്ങുകയാണ് പതിവ്. എന്നാൽ ഈ പ്രാവശ്യം കാര്യങ്ങൾ കുറച്ചു കൂടി ഒന്ന് നീട്ടിക്കൊണ്ടു പോകാൻ ചൈന ആഗ്രഹിച്ചു എന്നതാണ് സത്യം. എന്നാൽ ഇന്ത്യ ഇപ്പ്രാവശ്യം കൂടുതൽ കരുത്ത് കാണിച്ചതോടെ ചൈനയുടെ പത്തി താഴ്ന്നു എന്നതാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ചൈനീസ് ഔദ്യോഗിക വൃത്തങ്ങൾ തന്നെ ഇപ്പോൾ അതിർത്തിയിൽ പ്രശ്നങ്ങളൊന്നും ഇല്ല എന്നും ഇന്ത്യയുമായി എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുകയാണെന്നും ഉടൻ തന്നെ എല്ലാം പരിഹരിക്കും എന്ന് വ്യക്തമാക്കുകയാണ്.
രാജ്നാഥ് സിങ് നേരത്തെ അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് ചൈനീസ് വക്താവ് ഇപ്പോൾ ഇങ്ങനെ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തി വിഷയത്തിൽ ഇന്ത്യയുടെ പരമാധികാരവും അതുപോലെതന്നെ അന്തസ്സിനും ദോഷം വരുത്താൻ രാജ്യം ഒരിക്കലും അനുവദിക്കുകയില്ല എന്നും അതിനുള്ള ഏത് നടപടികളെയും ഇന്ത്യ ശക്തമായി നേരിടുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ചൈനയുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഒരു പ്രസ്താവന ഉണ്ടായിരിക്കുന്നത്.
ഇന്ത്യയുമായുള്ള അതിർത്തിയിലെ മൊത്തത്തിലുള്ള സ്ഥിതി നിയന്ത്രിക്കാൻ കഴിയുന്നതാണ് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാങ് മാധ്യമങ്ങളോട് വ്യക്തമാക്കിയത് . ഇന്ത്യയുടേയും ചൈനയുടെയും യഥാർത്ഥ നിയന്ത്രണരേഖയിൽ തുടരുന്ന പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചൈനീസ് സേനയോട് യുദ്ധത്തിനൊരുങ്ങി കൊള്ളാൻ ചൈനീസ് പ്രസിഡണ്ട് പറഞ്ഞതായി ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ചൈന ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയുമായി യുദ്ധം ചെയ്ത വിജയിക്കാനുള്ള ഒരു സാഹചര്യം തൽക്കാലം അവർക്ക് ഇല്ലതാനും. യുദ്ധത്തിലേക്ക് പോയാൽ ചൈനയ്ക്ക് തന്നെയായിരിക്കും ഏറ്റവും കൂടുതൽ നഷ്ടങ്ങളുണ്ടാകാൻ പോകുന്നതും. അതും പ്രത്യേകിച്ച് ഈ അവസരത്തിൽ. ഒരു യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചു കൊണ്ട് മാധ്യമങ്ങളിൽ കൊറോണ വൈറസിനെതിരെ ചൈനയ്ക്ക് എതിരെ ഉയരുന്ന വിവാദങ്ങളും വാർത്തകളും ഒക്കെ കുറയ്ക്കുവാനും, ഇന്ത്യ ചൈന അതിർത്തിയിൽ ഇപ്പോൾ യുദ്ധം തുടങ്ങുമെന്ന് ഒരു പ്രതീതി സൃഷ്ടിക്കുവാനും ആയിരിക്കാം ബോധപൂർവം ചൈന ഇങ്ങനെയൊരു നീക്കം നടത്തുന്നത്.
പക്ഷേ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയിലേക്കാണ്. ഇപ്പോൾ ഇന്ത്യ കാര്യങ്ങൾ കുറേക്കൂടി കടുപ്പിച്ച് ഇന്ത്യയിലെ വളരെ തന്ത്ര പ്രധാനമായ പല ആയുധങ്ങളും ചൈനീസ് അതിർത്തിയിൽ ഇന്ത്യ വിന്യസിക്കാൻ തുടങ്ങിയിരിക്കുന്നു. നിരവധി പോർ മിസൈലുകളും ഒക്കെ ഈ ഭാഗത്ത് ഇന്ത്യൻ അതിർത്തിയിലേക്ക് മാറ്റുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം എല്ലാം അടിസ്ഥാനത്തിൽ ചൈന ഉടൻ തന്നെ കാര്യങ്ങൾ രമ്യമായി പരിഹരിക്കാനുള്ള മാർഗ്ഗം മുന്നോട്ടുവയ്ക്കാൻ ആണ് സാധ്യത ഇനിയും നീട്ടിക്കൊണ്ടു പോയാൽ ഇന്ത്യയുടെ ഭാഗത്തുനിന്നും കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും അതൊരു യുദ്ധത്തിലേക്ക് വഴിമാറുമോ എന്നും ചൈനയും ഭയപ്പെടുന്നുണ്ട്. അവർ യുദ്ധം ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത.
Read Also:
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post