ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ്സും ജെഡിഎസ് ഒരുമിക്കുന്നു. കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ കൗൺസിൽ, രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ ആണ് ഇരുപാർട്ടികളും വീണ്ടും ഒരുമിക്കുന്നത്. കോവിഡ് വ്യാപനത്തിനത്തിൻറെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നത്. ജൂൺ മാസം അവസാനത്തോടെ അല്ലെങ്കിൽ ജൂലൈ ആദ്യവാരത്തിൽ തെരഞ്ഞെടുപ്പ് നടന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു തെരഞ്ഞെടുപ്പുകളിലേക്കും വേണ്ട സീറ്റുകളിലേക്കും സ്ഥാനാർഥി നിർണയത്തെക്കുറിച്ചും ഇരുപാർട്ടികളും തമ്മിൽ ചർച്ച ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.
സഖ്യം രൂപീകരിച്ചാൽ ഇരു പാർട്ടികൾക്കും യാതൊരു തടസ്സവുമില്ലാതെ വിജയിച്ചു കയറാനുള്ള ഉള്ള അംഗബലം ലഭിക്കും. ഒരുമിച്ച് മത്സരിക്കുകയാണെങ്കിൽ ബിജെപിയുമായി വലിയ മത്സരം കാഴ്ചവയ്ക്കാനും കൂടുതൽ സീറ്റുകളിൽ വിജയിക്കാനും സാധിക്കും. ധാരണ അനുസരിച്ച് ജെ ഡി എസും കോൺഗ്രസും ഓരോ രാജ്യസഭാ സീറ്റുകൾ കൾ വീതിച്ചെടുത്തു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. പകരം നിയമസഭാ കൗൺസിലിലെ മൂന്ന് സീറ്റുകളിൽ കോൺഗ്രസ് തന്നെ മത്സരിക്കും. അംഗബലം അനുസരിച്ച് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ടും ജെ.ഡി.എസിന് ഒരു സീറ്റും നേടാം. 224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഭരണപക്ഷത്ത് 120 അംഗങ്ങളാണ് ഉള്ളത്. അതിൽ ബി.ജെ.പി 117, സ്വതന്ത്രർ 3 പ്രതിപക്ഷത്ത് 102 അംഗങ്ങളും ആണുള്ളത് . കോൺഗ്രസിന് 68 ഉം ജെ.ഡി.എസിന് 34 ഉം അഗങ്ങളും ഉണ്ട്. രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
2018 മെയ് മാസത്തിൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന കക്ഷികളായ കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് എന്നിവരിൽ ആർക്കും കേവല ഭൂരിപക്ഷത്തിലെത്താനുള്ള അംഗബലമില്ലായിരുന്നു. നൂറിലേറെ സീറ്റുകളുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മറുപക്ഷത്ത് കോൺഗ്രസിന് 80 ഉം ജെ.ഡി.എസിന് 37 ഉം സീറ്റുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റാൻ കോൺഗ്രസ് ചടുലമായ നീക്കങ്ങൾ നടത്തിയത്. 80 സീറ്റുകളുണ്ടായിട്ടും 37 സീറ്റുകളുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്ത് കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. എന്നാൽ അധികാരത്തിലേറി അധികം വൈകാതെ തന്നെ ഐക്യ സർക്കാർ താഴെ വീഴുകയായിരുന്നു. കോൺഗ്രസും ജെ.ഡി.എസും സഖ്യം പിരിയുകയും ചെയ്തു.
Read also :
- മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയ തുക തിരികെ നൽകണം എന്ന് ആവിശ്യപെട്ട് 97 പേ ർ
- INSPൽ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്, അവരെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കണം
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post