മടങ്ങി വരുന്ന പ്രവാസികളിൽ നിന്നും ക്വാറന്റൈൻ ഫീസ് ഈടാക്കരുതെന്നു സിപിഐ.
സിപിഐയുടെ പത്രക്കുറിപ്പ് :
ആട് ജീവിതം നയിച്ച് നാട്ടിലെത്തുന്ന പാവപ്പെട്ട പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ പ്രകാശ് ബാബു ആവശ്യപ്പെട്ടു. എന്നാല്‍, ക്വാറന്റൈന്‍ ഫീസ് അടക്കാന്‍ കഴിയുന്നവരില്‍ നിന്നും ഫീസ് വാങ്ങാവുന്നതാണെന്നും മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം തോന്നയ്ക്കലില്‍ പണി പൂര്‍ത്തിയായി കിടക്കുന്ന വൈറോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എത്രയുംവേഗം തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നും, സാമൂഹ്യവ്യാപനത്തിലൂടെ രോഗം പടരുന്നത് ഒഴിവാക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍ എന്നിവര്‍ക്കുള്ള പരിശോധന വ്യാപകമാക്കണമെന്നും ആവശ്യപ്പെട്ടു.
സ്രവ പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടണം. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഉറപ്പാക്കണമെന്നും, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ലാബുകളോടൊപ്പം, സ്വകാര്യ ലാബുകളും കോവിഡ് ടെസ്റ്റിന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍, കശുഅണ്ടി, കയര്‍, മല്‍സ്യ മേഖലകളിലെ തൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷയും, തൊഴില്‍ സുരക്ഷയും ഉറപ്പാക്കുകയും അവരുടെ കൈകകളില്‍ ജീവിതച്ചെലവിനുള്ള പണം എത്തിക്കുന്നതിന് നടപടിയുണ്ടാകണം. ദേശീയ പ്രതിപക്ഷം ആവശ്യപ്പെട്ട 7500 രൂപ ധനസഹായം ഈ വിഭാഗത്തിനെങ്കിലും വിതരണം ചെയ്യുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടണം.
കേരളത്തിലെ ആരോഗ്യ മേഖലക്ക് പ്രത്യേക കേന്ദ്രസഹായം അഭ്യര്‍ത്ഥിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പഴം, പച്ചക്കറി, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കണം.
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയ-സന്നദ്ധ സംഘടനകളേയും ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പയിന് രൂപം നല്‍കണമെന്നും പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്ന വികസന നയം പ്രഖ്യാപിക്കണമെന്നും പ്രകാശ് ബാബു നിര്‍ദ്ദേശിച്ചു.
Discussion about this post