സിപിഎം പീരുമേട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ കയറി അസഭ്യവർഷം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർക്ക് നേരെയായിരുന്നു സിപിഎം നേതാക്കളുടെ പരാക്രമം.
ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് നേതാക്കൾ സ്റ്റേഷനിൽ എത്തിയത്. നിയമപരമായ കാര്യങ്ങൾ ചെയ്യണമെന്നും,പിഴ അടക്കണം എന്നും ആവശ്യപ്പെട്ട പോലീസുകാർക്കെതിരെ നേതാക്കൾ രോക്ഷ പ്രകടനം നടത്തുന്നതും, ഭീഷണിപെടുത്തുന്നതും വീഡിയോയിൽ കാണാം. വീട് കയറി അക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി.എന്നാൽ ഇതെല്ലാം കേട്ടിട്ടും ഒന്നും പ്രതികരിക്കാതെ ഇരിക്കുന്ന പൊലീസുകാരെ ആണ് വീഡിയോയിൽ കാണുന്നത്.
പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നവരെ ദ്രോഹിക്കും എന്ന് പി ശശി എംഎൽഎ പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോൾ ഈ സംഭവം കൂടി വെളിയിൽ വന്നതോട് കൂടി പാർട്ടി പ്രതിരോധത്തിലായി.
Discussion about this post