ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സംവിധായകൻ ദിലീഷ് പോത്തന്റെ കോവിഡ് -19 ടെസ്റ്റ് റിസൽറ്റ് നെഗറ്റിവ് ആയി. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാർത്ത പങ്കുവച്ചത്.
ദിലേഷും മറ്റ് 70 ക്രൂ അംഗങ്ങളും ‘ജിബൂട്ടി’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ആഫ്രിക്കയിൽ ആയിരുന്നു. ലോക്ഡൌണിനെ തുടർന്ന് ഇവർ രണ്ടുമാസത്തോളമായി അവിടെ കുടുങ്ങി കിടക്കുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ജൂൺ 6 ന് എല്ലാവരും തിരിച്ചെത്തിയിരുന്നു. ജനപ്രിയ ടെലിവിഷൻ സീരിയലായ ‘ഉപ്പും മുളകും’ സംവിധായകൻ എസ് ജെ സിനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ടീം ക്വാറന്റീനിൽ കഴിഞ്ഞുവരികയായിരുന്നു. ക്രൂവിൽ നിന്നുള്ള മൂന്ന് പേരുടെ കോവിഡ് ഫലം പോസിറ്റീവ് ആയിട്ടുണ്ട്. ടീമിലെ മറ്റ് അംഗങ്ങളുടെ ഫലങ്ങൾ പുറത്തു വന്നിട്ടില്ല.
Read Also: പ്രശസ്ത ടിക്ടോക് താരം ആത്മഹത്യക്ക് ശ്രമിച്ചു
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post