ചൊവ്വാഴ്ച മുതൽ സൌദിയിൽ തീവ്രമായ ചൂടുകാറ്റ് രണ്ടാമതും വീശിയേക്കാമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഗവേഷകനുമായ “തസ്മിയത്ത്” കമ്മിറ്റി അംഗം അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞു. അടുത്ത ദിവസങ്ങളിലെ ചൂട് വാർഷിക ശരാശരിയേക്കാൾ മുകളിലെത്താൻ സാധ്യത ഉണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിലും ഗൾഫിലും താപനില 50 ലധികം എത്തുമെന്നും റിയാദ്, ഖസിം, മക്ക, മദീന എന്നിവിടങ്ങളിൽ താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. വടക്കൻ മേഖലയായ തബുക്, അൽ ജുഫ്, ഹൈൽ, നജ്‌റാൻ, ജസാൻ എന്നിവിദ്യങ്ങളിൽ താപനില 36 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാകാനും സാധ്യത ഉണ്ട്, കൂടാതെ ചൂട് തരംഗം മൂന്ന് ദിവസത്തേക്ക് തുടരും.
Read Also: ഹജ്ജ് തീർത്ഥാടനം റദ്ദാക്കാൻ സാധ്യത
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post