ലോക്ഡൗണിനെയും വിമാന വിലക്കിനെയും തുടര്‍ന്ന് കുടുങ്ങിപ്പോയ പ്രവാസികളുമായി ഗള്‍ഫില്‍നിന്നു ബുധനാഴ്ച കേരളത്തിലേക്ക് യാത്രതിരിക്കുന്നത് ആറു വിമാനങ്ങള്‍. ദുബായ്-കൊച്ചി(ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി), കുവൈത്ത്-തിരുവനന്തപുരം(ഉച്ചയ്ക്ക് 1.45), സലാല-കോഴിക്കോട്(ഉച്ചതിരിഞ്ഞ് 3.45), റിയാദ്-കണ്ണൂര്‍, മസ്കറ്റ്-കണ്ണൂര്‍, മസ്കറ്റ്-കോഴിക്കോട് എന്നിങ്ങനെയാണ് സര്‍വീസ്.
ദമാമില്‍നിന്നു ബെംഗളൂരുവഴി ഹൈദരാബാദ്, ജിദ്ദയില്‍നിന്നു വിജയവാഡവഴി ഹൈദരാബാദ് സര്‍വീസും ഉണ്ടാകും. മസ്കറ്റില്‍നിന്നു ബെംഗളൂരുവിലേക്കും ബുധനാഴ്ച വിമാനസര്‍വീസുകളുണ്ട്. ദോഹ-വിശാഖപട്ടണം(ഉച്ചയ്ക്ക് 12), ഹൈദരാബാദ്(ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്.
റിയാദിൽ നിന്നും തിരുനവന്തപുരത്തേക്ക് മെയ് 31 ഉച്ച്കുശേഷം 1.30 നു വിമാനം ഏർപെടുത്തി എന്ന് ഇന്ത്യൻ എംബസി അറിയിച്ച്.
Discussion about this post