റിയാദ് :- വളരെ നാളുകൾക്കു ശേഷം സൗദി അറേബ്യയിൽ നിന്നും ആശ്വാസകരമായ ഒരു വാർത്ത ആണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ നാലഞ്ചു മാസങ്ങളായി കൊറോണ വൈറസ് ബാധ അതിഭീകരമായി പടർന്നു കൊണ്ടിരുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ, എന്നാൽ ഇപ്പോൾ രാജ്യത്ത് കൊറോണവൈറസ് ഇല്ലാതാക്കുന്നതിന്റ് നേരിയ സൂചനകൾ ലഭിക്കുന്നു.
ശനിയാഴ്ച പുറത്തുവന്ന കൊറോണ വൈറസ് ബാധ റിപ്പോർട്ടുകൾ ജനങ്ങളിൽ ആശ്വാസം പകരുന്നതാണ്. പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടിട്ടുണ്ട് അതുപോലെതന്നെ മരണനിരക്കും കുറയുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2994 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 30 പേർ മരിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. 2370 ആളുകൾ പുതിയതായി സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.
സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലെ കൊറോണ വൈറസ് ബാധ കണക്കുകൾ :-
പുതിയ രോഗികള്‍ കൂടുതല്‍ റിയാദിലാണ് 285, ദമ്മാം 211, ജിദ്ദ 221, ഹഫൂഫ് 226, മൊബ്രാസ് 158, തായിഫ് 152, മക്ക 88, മദീന 77.
Discussion about this post