റിയാദ്:- കോവിഡ് 19 തടയുന്നതിന്റെ ഭാഗമായി ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്ക് പിന്തുണയുമായി വിശ്വാസികൾ.
കർശന നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി മാത്രമായിരിക്കും ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നടക്കുക എന്ന സൗദി അറേബ്യ നേരത്തെ തന്നെ അറിയിച്ചിരുന്നു.
സൗദി അറേബ്യയിൽ ഉള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമായിരിക്കും ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവാദം ലഭിക്കുക.
65 വയസ്സിനു മുകളിൽ പ്രായം ഉള്ളവരെ ഹജ്ജ് ചെയ്യാൻ അനുവദിക്കുകയില്ല. അതുപോലെതന്നെ വിട്ടുമാറാത്ത രോഗമുള്ളവർക്കും ഈ വർഷം ഹജ്ജ് ചെയ്യാൻ അനുമതി ലഭിക്കുകയില്ല എന്ന് സൗദി ആരോഗ്യ മന്ത്രി ഡോക്ടർ തൗഫീഖ് അൽറബിഅ അറിയിച്ചു.
ഹജ്ജിന് പോകുന്നവരെ Covid വൈറസ് പരിശോധനയ്ക്ക് വിധേയമാക്കും .ഹജ്ജ് ചെയ്തതിനുശേഷം എല്ലാ തീർഥാടകരും 14 ദിവസത്തെ ക്വാരന്റിനിൽ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ട് .
തീർത്ഥാടകരെ സേവിക്കുന്നതിന് വേണ്ടി എത്തുന്ന ആളുകൾക്കും ഈ നിർദേശങ്ങളെല്ലാം ബാധകമാണ് എന്ന് സൗദി ആരോഗ്യ മന്ത്രി അറിയിച്ചു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ വർഷവും ഹജ്ജ് കർമ്മങ്ങൾ നടക്കുന്നുണ്ട് എന്നുള്ളതിൽ സന്തുഷ്ടരാണ് വിശ്വാസികൾ.
Read Also: സൗദിയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾക്ക് തിരിച്ചടി, കോവിഡ് ടെസ്റ്റ് നിർബന്ധം
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post