
കൊവിഡ് 19, ലോക്ക് ഡൌണ്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ വായ്പ, ഇഎംഎ അടവുകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നല്‍കണമെന്ന റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം അംഗീകരിച്ച് പൊതുമേഖല ബാങ്കായ എസ്ബിഐയും സ്വകാര്യ മേഖല ബാങ്കുകളായ എച്ച്ഡിഎഫ്സിയും ഐസിഐസിഐ ബാങ്കും. കഴിഞ്ഞയാഴ്ചയാണ് മൂന്ന് മാസത്തേക്ക് ഉപയോക്താക്കള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ചത്.
മൊറട്ടോറിയം ലഭ്യമാകാന്‍ എസ്ബിഐ ഉപഭോക്താക്കള്‍ എസ്ബിഐയ്ക്ക് മെയില്‍ അയക്കേണ്ടതായുണ്ട്. ലോണ്‍ എടുത്ത സര്‍ക്കിളിലെ മെയില്‍ ഐഡിയിലേക്കായിരിക്കണം മെയില്‍ അയക്കേണ്ടത്. എസ്ബിഐയുടെ വെബ്സൈറ്റില്‍ തന്നെ ഓരോ സര്‍ക്കിളിലേയും മെയില്‍ ഐഡി നല്‍കിയിട്ടുണ്ടാവും.
മൊറട്ടോറിയം ആവശ്യമില്ലാത്തവര്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടെന്നും എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
അവര്‍ക്ക് സാധാരണ പോലെ തന്നെ തുക അടയ്ക്കുവാന്‍ കഴിയും
എച്ച്ഡിഎഫ്സിയും, ഐസിഐസിയും അവരുടെ ഹോം പേജില്‍ മൊറട്ടോറിയം ലഭ്യമാകുന്നതിനുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മൊറട്ടോറിയം ലഭിക്കുന്നതിന് ഉപഭോക്താക്കൾ ലോണ്‍ അക്കൌണ്ട് നമ്പറുകളും മറ്റു വിശദാംശങ്ങളും നൽകുന്ന ഉള്‍പ്പെടുന്ന ഒരു അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ മാത്രം മതി.
നിങ്ങൾ മൊറട്ടോറിയം തിരഞ്ഞെടുക്കുകയാണെങ്കിൽ, 2020 മെയ് 31 വരെ ഇഎംഐ അടയ്ക്കാൻ ബാങ്ക് നിങ്ങളോട് ആവശ്യപ്പെടില്ലെന്നും അതേസമയം, മൊത്തം കുടിശ്ശികയുടെ പലിശ ഇതിന് ശേഷം വായ്പയെടുത്ത അതേ നിരക്കിൽ തന്നെ ഈടാക്കുമെന്നും ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post