ദുബായ്: അറേബ്യൻ റാഞ്ചിലെ മിറഡോറിലെ വില്ലയിൽ ജൂൺ 18 ന് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാരുടെ മരണം ദുബായിലെ ഇന്ത്യൻ കോൺസൽ ജനറലായ വിപുൽ സ്ഥിരീകരിച്ചു.
“ഇത് ഒരു കവർച്ചാ കേസായിരുന്നു, ചില ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. എല്ലാ ആഭരണങ്ങളും കണ്ടെടുത്തു.” എന്ന് വിപുൽ പറഞ്ഞു.
കൊല്ലപ്പെട്ട ദമ്പതികൾ ഗുജറാത്ത് സ്വദേശികളായ ഹിരേൻ അദിയയും ഭാര്യ വിധി അദിയയുമാണെന്ന് തിരിച്ചറിഞിട്ടുണ്ട്. ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായും വിപുൽ കൂട്ടിച്ചേർത്തു.
” സംഭവം വളരെ നിർഭാഗ്യകരമാണ്, മരിച്ച ദമ്പതികളുടെ സുഹൃത്തുക്കളുമായി കോൺസുലേറ്റ് ബന്ധപ്പെടുന്നു. മരിച്ച ദമ്പതികളുടെ പെൺമക്കളുടെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ”വിപുൽ കൂട്ടിച്ചേർത്തു.
ഷാർജയിലെ ഒരു ഓഫീസിലാണ് ദമ്പതികൾ സ്വന്തമായി ബിസിനസ്സ് നടത്തിയതെന്ന് വിപുൽ പറഞ്ഞു. ഈ ദമ്പതികൾക്ക് യുഎഇയിൽ മറ്റ് ബന്ധുക്കൾ ഇല്ലാത്തതിനാൽ ഇവരുടെ 13 ഉം 18 ഉം വയസ്സുള്ള രണ്ട് പെൺമക്കൾ നിലവിൽ കുടുംബസുഹൃത്തുക്കളോടൊപ്പമാണ് കഴിയുന്നത്.
Read Also: ഓടിക്കൊണ്ടിരുന്ന ബസ്സിൽ 25 കാരിയായ യുവതിയെ ഡ്രൈവർ ബലാൽസംഗം ചെയ്തു
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post