ജിദ്ദ: സൗദി അറേബ്യയില്‍ ഇഖാമയും ഫൈനല്‍ എക്‌സിറ്റ് കാലാവധിയും കഴിഞ്ഞവര്‍ക്ക് നാട്ടിലേക്ക് പോവാന്‍ ഇന്ത്യന്‍ എംബസി അവസരമൊരുക്കുന്നു. ജോലിയില്‍നിന്ന് ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്‍കിയ ആളുകൾ, പോലിസ് കേസുള്ളവര, ഇഖാമ കാലാവധി കഴിഞ്ഞവര്‍, വിവിധ പിഴകളില്‍പെട്ട് പ്രതിസന്ധിയിലായവര്‍ എന്നിവര്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിന് ഇന്ത്യന്‍ എംബസി രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇതിന് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ പ്രത്യേക രജിസ്ട്രേഷന്‍ ഫോം അപ്ലോഡ് ചെയ്തിട്ടുണ്ട്.
https://www.eoiriyadh.gov.in/alert_detail/?alertid=45 എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇഖാമയിലെ പേര് അറബിയില്‍ രേഖപ്പെടുത്തണം.
മൊബൈല്‍ നമ്ബര്‍, വാട്സ് ആപ് നമ്ബര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍, സൗദിയില്‍ ജോലിചെയ്യുന്ന പ്രവിശ്യ, പാസ്പോര്‍ട്ട് വിവരങ്ങള്‍, ഇഖാമ വിവരങ്ങള്‍ എന്നിവയും രേഖപ്പെടുത്തണം. ഹുറൂബ്, മത്ലൂബ്, വിവിധ പിഴകളുള്ളവര്‍ എന്നീ ഏതുഗണത്തില്‍പെട്ടവരാണെന്ന് രേഖപ്പെടുത്താനും അവസരമുണ്ട്. ഫൈനല്‍ എക്സിറ്റ് ലഭിക്കുന്നതോടെ ഏറ്റവും അടുത്ത ദിവസങ്ങളില്‍ നാടണയാനും ഇവര്‍ക്ക് അവസരമുണ്ടാവും.
Read Also: ദുബായിയിൽ ഇന്ത്യൻ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post