ദുബായ്: കോവിഡ് -19 പ്രതിസന്ധി ബാധിച്ച യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ബിസിനസുകാരും കൂടുതൽ സൌജന്യ ചാർട്ടർ വിമാന സർവീസുകൾ പ്രഖ്യാപിച്ചു.
കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി), അൽ ആദിൽ ഗ്രൂപ്പ് സൂപ്പർമാർക്കറ്റുകളുടെയും മില്ലുകളുടെയും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ധനഞ്ജയ് ദതർ, പഞ്ചാബ് ആസ്ഥാനമായുള്ള സർബത് ദ ഭാല ചാരിറ്റബിൾ നടത്തുന്ന ഹോട്ടൽ ഉടമ എസ്പി സിംഗ് ഒബറോയ് എന്നിവരാണ് ദുരിതബാധിതരായ തൊഴിലാളികൾക്ക് പ്രതീക്ഷ നൽകി മുൻപോട്ടു വന്നിരിക്കുന്നത്.
ദുരിത ബാധിതരായ മലയാളികളെ നാട്ടിലെത്തിക്കാനായി ഒരു സൌജന്യ വിമാനം ചാർട്ടർ ചെയ്യാൻ തീരുമാനിച്ചതായി കെഎംസിസിയ്ക്ക് യുഎഇ പ്രസിഡന്റ് ഡോ പുത്തൂർ റഹ്മാൻ ഞായറാഴ്ച അറിയിച്ചു. ഈ വിമാനം ജൂൺ 30 ന് റാസ് അൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.
200 ഓളം സീറ്റുകൾ തൊഴിൽ തേടിയെത്തിയ ചെറുപ്പക്കാർക്കും ജോലി നഷ്ടപ്പെട്ട വീട്ടുജോലിക്കാർക്കും അനുവദിക്കുമെന്നും അർഹരായ അപേക്ഷകർ ഓരോ എമിറേറ്റിലെയും കെഎംസിസി യൂണിറ്റുകളുമായി ബന്ധപ്പെടണം എന്നും അദ്ദേഹം അറിയിച്ചു.
ജൂൺ 17 അവസാനത്തോടെ 13500 ഓളം പേർ കോൺസുലേറ്റ് അംഗീകരിച്ച ചാർട്ടർ വിമാനങ്ങളിൽ വഴി നാട്ടിലേക്ക് പറന്നിട്ടുണ്ടെന്നും 15700 ഓളം ആളുകളെ വന്ദേ ഭാരത് വിമാനങ്ങളിൽ തിരിച്ചയച്ചതായും കോൺസൽ ജനറൽ പറഞ്ഞു. ചാർട്ടർ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിച്ചതിനാൽ കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളിൽ പതിനായിരത്തോളം പേരെ കൂടി നാട്ടിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
ഇന്ത്യൻ അസോസിയേഷൻ ഷാർജ, ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, ഓൾ കേരള കോളജുകൾ അലുമിനി ഫെഡറേഷൻ, ബാങ്കറും സംരംഭകനുമായ സയ്കാത് കുമാർ നേതൃത്വം നൽകുന്ന പൂർവഞ്ചൽ പ്രവാസി മിലാൻ, യുണൈറ്റഡ് പ്രോ അസോസിയേഷൻ എന്നീ സംഘടനകളും പ്രവാസികളെ വിമാന സർവീസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
Read Also: സൗദിയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾക്ക് തിരിച്ചടി, കോവിഡ് ടെസ്റ്റ് നിർബന്ധം
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post