ഇന്ത്യയിൽ കോവിഡ് -19 പോസിറ്റീവ് രോഗികളുടെ സുഖം പ്രാപിക്കൽ നിരക്ക് ക്രമാനുഗതമായി 25.19 ശതമാനമായി ഉയർന്നു, ഇത് പതിനാല് ദിവസം മുമ്പ് 13 ശതമാനത്തിൽ ആയിരുന്നുവെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
“കോവിഡ് -19 രോഗികളുടെ സുഖം പ്രാപിക്കൽ നിരക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ഭേതപ്പെട്ടവരുടെ എണ്ണം 630 ആയി ഉയർന്നു, ആകെ സുഖം പ്രാപിച്ച ആളുകളുടെ എണ്ണം 8,324 ആയി. മൊത്തം രോഗം ഭേതപ്പെട്ടവരുടെ നിരക്ക് 25.19% ആണ്. അതിനാൽ രാജ്യത്തിന്റെ സുഖം പ്രാപിക്കൽ നിരക്ക് പതിന്നാലു ദിവസം മുമ്പുള്ള 13 ശതമാനത്തിൽ നിന്ന് നിലവിൽ 25 ശതമാനമായി ഉയർന്നു, ”ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
ഇന്ത്യയിലെ മരണനിരക്ക് കോവിഡ് -19 ന് 3.2 ശതമാനമാണ്. ഇതിൽ 65 ശതമാനവും പുരുഷന്മാരും 35 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post