മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഇരട്ടിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ സർക്കാർ ഏറ്റെടുക്കുന്നു. സ്വകാര്യ ആശുപത്രി മാനേജ്മെൻറ് കളുമായി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
സർ H N റിലയൻസ് ഹോസ്പിറ്റൽ, ലീലാവതി ഹോസ്പിറ്റൽ, ബ്രീച് കാൻഡി ഹോസ്പിറ്റൽ, ജസ് ലോക്ക് ഹോസ്പിറ്റൽ, ബോംബെ ഹോസ്പിറ്റല്‍, ഭാട്ടിയ ഹോസ്പിറ്റല്‍, നാനാവതി ഹോസ്പിറ്റല്‍, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, പിഡി ഹിന്ദുജ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഈ ആശുപത്രികളെ എല്ലാം കൂടി ഏകോപിപ്പിച്ചുള്ള ചികിത്സ ആയിരിക്കും ഒരുക്കുക. ഇതുമൂലം രോഗികൾക്ക് മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കാൻ കഴിയും. ഐസൊലേഷൻ വാർഡിൽ 4000 രൂപയും ഐസിയുവിൽ 7500 രൂപയും വെൻറിലേറ്ററിന് 9,000 രൂപയും രോഗികളിൽ നിന്ന് ഈടാക്കും. ഇതിലൂടെ മുംബൈയിൽ മാത്രമായി ഏകദേശം 4400 ബെഡ്ഡുകൾ അധികമായി ലഭിക്കും
Discussion about this post