ഷാർജ / ദുബായ്: മലയാളി വ്യവസായി തിങ്കളാഴ്ച രാവിലെ ഷാർജ ടവറിൽ നിന്ന് ചാടി മരിച്ചു. കണ്ണൂർ സ്വദേശിയായ അജിത്ത് തയ്യിൽ ആണ് മരിച്ചത്. ഇത് ആത്മഹത്യയാണെന്ന് ഷാർജ പോലീസ് അറിയിച്ചു.
ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്ന കേരള പ്രീമിയർ ലീഗ് (കെപിഎൽ-ദുബായ്) ടി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഡയറക്ടറായി സ്പെയ്സ് സൊല്യൂഷൻസ് ഇന്റർനാഷണൽ ഗ്രൂപ്പ് ഡയറക്ടർ തയ്യിൽ സമൂഹത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു, കൂടാതെ ദുബായിലെ മെഡോസ് കമ്മ്യൂണിറ്റിയിലെ താമസക്കാരനുമായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ ഷാർജയിലേക്ക് ഇറങ്ങിയ അദ്ദേഹം ബുഹൈറ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള ഒരു ടവറിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. രാവിലെ എട്ടുമണിയോടെ അജിത്തിനെ അൽ കാസിമി ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും, ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ മൃതദേഹം ഫോറൻസിക് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് മാസത്തിനിടയിൽ യുഎഇയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ മലയാളി വ്യവസായിയാണ് തയ്യിൽ. ഏപ്രിലിൽ മറ്റൊരു വ്യവസായിയായ ജോയ് അറയ്ക്കലും സമാനമായി കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു.
തയ്യിലിന്റെ മരണം നിരവധി മലയാളികളെ ഞെട്ടിച്ചു.
“എനിക്ക് ഇത് വിശ്വസിക്കാൻ കഴിയില്ല. ജോയ് മരിച്ചപ്പോൾ ഞാൻ അജിത്തിനെ വിളിച്ചു. എന്തുകൊണ്ടാണ് ജോയ് ഇത് ചെയ്തതെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു, അത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും ആണ് അജിത്ത് അന്ന് പറഞ്ഞത്,” അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറഞ്ഞു.
തയ്യിലിന്റെ കമ്പനി സ്പേസ് മാക്സ് കോൺട്രാക്റ്റിംഗ്, സൂപ്പർ മാർക്കറ്റുകളുടെയും വെയർഹൌസുകളുടെയും ജനപ്രിയ ഹൈപ്പർമാർക്കറ്റുകളിൽ മെറ്റൽ ഫ്രെയിമുകൾ നിർമ്മിക്കുന്നതിൽ പ്രശസ്തമാണ്.
ഭാര്യയും രണ്ട് മക്കളും അടങ്ങിയതാണ് തയ്യിലിന്റെ കുടുംബം. മകൻ യുകെയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്, മകൾ ദുബായിയിൽ തന്നെ പഠിക്കുന്നു.
Read Also: ദുബായിയിൽ ഇന്ത്യൻ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post