ദുബായ്: എമിറേറ്റ്സ് ലോട്ടോയുടെ ഒൻപതാം നറുക്കെടുപ്പിൽ മലയാളിയായ ജോഷി ഐസക്കിന് 5ലക്ഷം ദീർഹത്തിന്റെ ലോട്ടറി. ആറ് നമ്പറുകളിൽ അഞ്ചെണ്ണം ശരിയായതിനെ തുടർന്നാണ് അദ്ദേഹം സമ്മാനാർഹൻ ആയത്.
45 കാരനായ ജോഷി ഐസക്, 15 വർഷമായി ഒരു യുഎഇയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. വാർത്ത അറിഞ്ഞപ്പോൾ ആദ്യം വിശ്വാസിക്കാനായില്ല എന്നും, പിന്നീട് വെബ്സൈറ്റ് സന്ദർശിച്ചു കാര്യങ്ങൾ ഉറപ്പ് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ വളരെ സന്തോഷവാനാണ്. ഈ അത്ഭുതകരമായ ഭാഗ്യത്തിന് ഞാൻ ദൈവത്തിന് തീർച്ചയായും നന്ദി പറയുന്നു, എമിറേറ്റ്സ് ലോട്ടോ. ഞാൻ പതിവായി എടുക്കാറുണ്ടെങ്കിലും വിജയിക്കാനുള്ള ഭാഗ്യമുണ്ടെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിട്ടില്ല”, ജോഷി പറഞ്ഞു.
Read Also: ഹജ്ജ് തീർത്ഥാടനം റദ്ദാക്കാൻ സാധ്യത
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post