സൗദിയിലെ വടക്കുപടിഞ്ഞാറൻ നഗരമായ ഹെയ്‌ലിനു സമീപം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചുവെന്ന് സൗദി ഓൺലൈൻ പത്രം സാബ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. അഞ്ച് സൌദി പൌരന്മാരും നാലു പാകിസ്താനി പൌരന്മാരുമാണ് മരണമടഞ്ഞത്.
സൌദി പൌരന്മാർ സഞ്ചരിച്ചിരുന്ന വാഹനം പാകിസ്താൻ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച സൌദി പൌരന്മാർ അഞ്ച്പേരും ഒരു കുടുംബത്തിൽ ഉള്ളവരാണ്.
പ്രാദേശിക ട്രാഫിക് പോലീസും മെഡിക്കൽ സർവീസുകളും അപകടസ്ഥലത്തെത്തി മൃതദേഹങ്ങൾ അൽ ഹെയ്ത്തിലെ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.
Read Also: സൌദി അറേബ്യയിൽ തീവ്രമായ ചൂടുകാറ്റ് വീശിയേക്കാം
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post