ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിൽ ആയിരുന്നു പൃഥ്വിരാജ്. കോവിഡിനെ തുടർന്ന് ലോകമെമ്പാടും ലോക്ഡൌൺ എർപ്പെടുത്തിയപ്പോൾ അദ്ദേഹവും ടീമും അവിടെ പെട്ടുപോവുകയായിരുന്നു.
രണ്ടുമാസമായി ജോർദാനിൽ കൂടുങ്ങിക്കിടന്ന പൃഥ്വിരാജും സംഘവും ജോർദാനിലെ ഇന്ത്യൻ എംബസ്സിയുടെ വന്ദേ ഭാരത് ദൌത്യത്തിന്റെ ഭാഗമായി മെയ് അവസാനമാണ് നാട്ടിൽ എത്തിയത്. തുടർന്ന് താരം ഐസൊലേഷനിൽ പോവുകയായിരുന്നു.
ഐസൊലേഷന് ശേഷം പൃഥ്വി കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു, ഈ റിസൽട്ടാണ് അദ്ദേഹം സാമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
Read Also: പുസ്തകം വാങ്ങാൻ കഴിവില്ലാതെ സ്കൂളിൽ പോകാതിരുന്നിട്ടുണ്ട്: ഭാഗ്യലക്ഷ്മി
തനിക്ക് കോവിഡ് ടെസ്റ്റ് നടത്തിയെന്നും ഫലം നെഗറ്റിവ് ആണെന്നും അദ്ദേഹം പോസ്റ്റിനൊപ്പം കുറിച്ചു.
Read Also: സിനിമ നടി മിയ ജോർജ് വിവാഹിതയാകുന്നു.
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post