കൊറോണ വൈറസ് വ്യാപനം തടയാനായി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടത് ഇപ്പോൾ നിർബന്ധമാണ്. വൈറസിനെ തടയുന്നതിന് ഒരു പരിധിവരെ മാസ്ക് നമ്മെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ കണ്ണട ധരിക്കുന്നവർ ഇപ്പോൾ ഇതുമൂലം ഒരു ബുദ്ധിമുട്ട് നേരിടുകയാണ്. മറ്റൊന്നുമല്ല ശ്വാസം പുറത്തേക്ക് വിടുമ്പോൾ മാസ്ക് ധരിച്ചിരിക്കുന്നതിനാൽ അത് കണ്ണടയിൽ തട്ടി നീരാവി പിടിച്ചു കണ്ണട മങ്ങുന്നു, ഇത് പലപ്പോഴും കണ്ണട ധരിക്കുന്നവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
എന്നാൽ ഇതിന് ചില പ്രതിവിധികളുണ്ട്, അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
1: ഒരു ടിഷ്യൂ പേപ്പർ എടുത്തു ചെറുതായി മടക്കുക, ഇത് മാസ്കിന്റെ മൂക്കിലേക്ക് പോകുന്ന ഭാഗത്തിന് അടിയിലായി വയ്ക്കുക. ഇത് നിങ്ങളുടെ നിശ്വാസ വായുവിനെ ചെറുതായി തണുപ്പിക്കുകയും തന്മൂലം ചൂടുള്ള വായു തട്ടി കണ്ണട മങ്ങുന്നത് തടയുകയും ചെയ്യും.
2: നിങ്ങളുടെ കണ്ണട സോപ്പ് കൊണ്ടോ അല്ലങ്കിൽ പാത്രം കഴുകുന്ന ലിക്കുട് കൊണ്ട് കഴുകുക, ഇത് കണ്ണടയിൽ നീരാവി പടരുന്നത് ഒരു പരിധിവരെ തടയും.
3: ഇതൽപ്പം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന മാർഗമാണ്, ഒരു സർജിക്കൽ ടേപ്പുകൊണ്ടു മാസ്കിന്റെ മുകൾ ഭാഗവും നിങ്ങളുടെ മുഖവും ചേർത്ത് ഒട്ടിക്കുക. ഇത് വായു മുകളിലേക്ക് പോയി കണ്ണടയിൽ തട്ടാതെ തടയും.
Read Also: സൗദി അറേബ്യയിൽ ഇഖാമ, ഫൈനൽ എക്സിറ്റ് കാലാവധി കഴിഞ്ഞ ആളുകളെ ഇന്ത്യയിലെത്തിക്കാൻ ഇന്ത്യൻ എംബസി
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post