
സിനിമ നടൻ ഋഷി കപൂർ അന്തരിച്ചു, ക്യാൻസറുമായി രണ്ടുവർഷമായി നീണ്ട പോരാട്ടത്തിനൊടുവിലാണ് നടന്റ്റെ അന്ത്യം. ഋഷി കപൂറിന് ഭാര്യ നീതു കപൂർ, മകൻ രൺബീർ കപൂർ, മകൾ റിധിമ.
റിഷി കപൂറിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. മകൻ രൺബീർ കപൂറിന്റെ കാമുകി നടി ആലിയ ഭട്ട് വ്യാഴാഴ്ച മുംബൈ ആശുപത്രിയിലെത്തി, കൂടാതെ നടന്റെ അനന്തിരവൾ കരീന കപൂർ ഖാനും ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പം അവിടെയെത്തും.
പ്രധാനമന്ത്രി നരേന്ദ്രമോഡി, അമിതാഭ് ബച്ചൻ തുടങ്ങിയ നിരവധി പ്രമുഖർ റിഷി കപൂറിന്റെ നിര്യാണത്തിൽ അനിശോചനം അറിയിച്ചു. പതിറ്റാണ്ടുകളായി നിരവധി വ്യത്യസ്ത കഥാപാത്രങ്ങളുമായി സിനിമയിൽ നിറഞ്ഞ നിന്ന അതുല്യ നടനായിരുന്നു അദ്ദേഹം എന്നു അമിതാഭ് ബച്ചൻ അനുസ്മരിച്ചു. ചിൻറ്റു അങ്കിൾ എന്നായിരുന്നു അദ്ദേഹം സിനിമ പ്രവർത്തകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.
Discussion about this post