
കോവിഡ് -19 കൊറോണ വൈറസ് അതിവേഗം വ്യാപിച്ചതോടെ ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും. ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മിക്ക താരങ്ങളും വീടിനകത്ത് തന്നെ സമയം ചെലവഴിക്കുകയാണ്. പല അഭിനേതാക്കളും അവരുടെ ആരാധകരുമായും അനുയായികളുമായും സംവദിക്കാൻ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഈ സന്ദർഭത്തിൽ ഉപയോഗിക്കുന്നു. നടി സംയുക്ത മേനോനും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു ചോദ്യോത്തര സെഷൻ നടത്തുകയും, തന്നോടു ചോദ്യങ്ങൾ ചോദിക്കാൻ നടി ആരാധകരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
ഒരു ആരാധകന്റെ ചോദ്യം സംയുക്ത കന്യകയാണോ അല്ലയോ എന്നായിരുന്നു. ഇത്തരം ലജ്ജാകരമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, പല നടിമാരും അവ അവഗണിക്കുകയാണ് ചെയ്യാറെങ്കിലും നമ്മുടെ പ്രിയ നടി ഉചിതമായ മറുപടി നൽകി അയാളുടെ വാ അടപ്പിച്ചു. സംയുക്തയുടെ മറുപടി ഇങ്ങനെ ആയിരുന്നു, “സ്ത്രീകൾ നല്ല ശക്തമായി തല്ലു കൊടുക്കാൻ തുടങ്ങിയിട്ടില്ല, അതാണ് നിങ്ങളെപ്പോലുള്ള ആളുകൾ ഇപ്പോഴും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. നിങ്ങൾ എന്തുകൊണ്ടും നല്ല തല്ലുകയിട്ടാൻ അർഹനാണ് ”.
കന്യകാത്വം, സെക്സ്, മദ്യം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇന്നത്തെ സ്ത്രീകളെ ഭയപ്പെടുത്തുന്നില്ലെന്ന് സംയുക്ത മേനോൻ പരാമർശിച്ചു.
Discussion about this post