ന്യൂഡൽഹി: യുദ്ധഭീതി സൃഷ്ടിച്ചുകൊണ്ട് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈനികർക്ക് നേരെ ചൈനീസ് ആക്രമണം. ഗാൽവൻ വാനിയിൽ നടന്ന കയ്യാങ്കളിയിൽ ഒരു ഇന്ത്യൻ കമാന്‍ഡിങ് ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും വീരമൃത്യു. ആന്ധ്ര സ്വദേശിയായ കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണ് സന്തോഷ്. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്. ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‍വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ. ഇന്ത്യ – ചൈന സംഘർഷത്തിൽ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്
സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി ഇരുഭാഗത്തേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. 1975ലെ ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് അതിർത്തിയിലെ സംഘർഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.
Read Also: സൌദി അറേബ്യയിൽ തീവ്രമായ ചൂടുകാറ്റ് വീശിയേക്കാം
RRNews ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. വാർത്തകൾ വേഗത്തിൽ അറിയാൻ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളും ഫോളോ ചെയ്യാം
Discussion about this post